school
കുന്നംകുളം വിസ്‌ഡം വിമൻസ് കോളേജിൽ പ്രവേശനോത്സവവും വായനാ പക്ഷാചരണവും കുന്നംകുളം മുൻസിപ്പൽ ചെയർപേഴ്സൺ സീത രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുന്നു

കുന്നംകുളം: കുന്നംകുളം വിസ്ഡം വിമൻസ് കോളേജിൽ പ്രവേശനോത്സവവും വായനാ പക്ഷാചരണവും നടത്തി. പ്രിൻസിപ്പൽ ദിവ്യ പി.കെയുടെ അദ്ധ്യ ക്ഷതയിൽ നടന്ന ചടങ്ങിൽ കുന്നംകുളം മുൻസിപ്പൽ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബഥനി ആശ്രമം മാനേജർ ഫാ. സോളമൻ ഒ.ഐ.സി അനുഗ്രഹപ്രഭാഷണം നടത്തി. ഗുരുവായൂർ വിസ്ഡം കോളേജ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ. കൃഷ്ണകുമാർ വിദ്യാർത്ഥികൾക്ക് അറിവിന്റെ ദീപം കൈമാറി. ആദ്യവർഷ വിദ്യാർത്ഥിനികൾ കോളേജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമർപ്പിച്ചു. പ്രോഗ്രാം കൺവീനർ റിനു ജേക്കബ്, വൈസ് പ്രിൻസിപ്പൽ ടിന്റു ഫ്രാൻസിസ്, കോളേജ് ഡയറക്ടർമാരായ ഹരിദാസ്, ജയകുമാർ കൃഷ്ണദാസ്, വിദ്യാർത്ഥി പ്രതിനിധി റോഷ്‌നി.ടി.പി, സ്റ്റാഫ് സെക്രട്ടറി രശ്മി രജിത് എന്നിവർ സംസാരിച്ചു. തുടന്ന് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.