ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെയർമാൻ മാപ്പു പറയണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ പ്രയാർ ഗോപാലകൃഷ്ണൻ. ഗുരുവായൂരിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ പി.എ.മാധവൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി. വേണുഗോപാൽ, പി. യതീന്ദ്രദാസ്, എം.വി. ഹൈദരലി, നഗരസഭാ പ്രതിപക്ഷ നേതാവ് എ.പി. ബാബു, മണ്ഡലം പ്രസിഡന്റ് ബാലൻ വാറനാട്ട്, നേതാക്കളായ ഫിറോസ് പി. തൈപറമ്പിൽ, ശശി വാറനാട്ട്, കെ.പി. ഉദയൻ, ആർ. രവികുമാർ, ഷാനവാസ് തിരുവത്ര, എം.കെ. ബാലകൃഷ്ണൻ, ശിവൻ പാലിയത്ത്, കെ. നവാസ്, കെ. മണികണ്ഠൻ എന്നിവർ സംസാരിച്ചു.