തൃശൂർ : തൃശൂർ ഐ.എം.എ ബ്ലഡ് ബാങ്കിലെ റിസപ്ഷനും രക്തദാതാവിനുള്ള മുറികളും സൗകര്യങ്ങളും നവീകരിച്ചു. സപ്തവർണ്ണ ബിൽഡർ ഗ്രൂപ്പാണ് ഐ.എം.എ തൃശൂർ ശാഖയുടെ സഹായത്തോടെ നിർമ്മാണ പ്രവർത്തനം നടത്തിയത്. ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. ഗോവിന്ദൻ കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ഐ.എം.എ സെക്രട്ടറി ഡോ: ജോയ് മഞ്ഞില, ഡോ. സന്തോഷ് ബാബു എം.ആർ, സപ്തവർണ്ണ ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ മധുസൂദനൻ എന്നിവർ സംസാരിച്ചു. ഡോക്ടർമാരും ബന്ധുക്കളും സുഹൃത്തുക്കളും രക്ത ബാങ്ക് ജീവനക്കാരും മെഡിക്കൽ വിദ്യാർത്ഥികളും സന്നദ്ധ രക്തദാനം നടത്തി. ഡോക്ടേഴ്സ് ഡേ ആചരണം പ്രമാണിച്ചാണ് 'ജീവാംശമായ് ' എന്ന ജീവകാരുണ്യ പരിപാടി നടപ്പാക്കിയത്...