nishkama-puraskrm
നിഷ്‌കാമ കർമ യോഗി പുരസ്‌കാരം പി. ചിത്രൻ നമ്പൂതിരിപ്പാടിന് കുമ്മനം രാജശേഖരൻ സമ്മാനിക്കുന്നു

ഗുരുവായൂർ: ഗുരുവായൂരപ്പന്റെ ഭക്തോത്തമനായിരുന്ന പരമേശ്വരൻ എമ്പ്രാന്തിരിയുടെ സ്മരണക്കായുള്ള നിഷ്‌കാമ കർമ യോഗി പുരസ്‌കാരം പി. ചിത്രൻ നമ്പൂതിരിപ്പാടിന് സമ്മാനിച്ചു. ഗുരുവായൂർ നാരായണാലയത്തിലെ തിരുനാമാചാര്യ സന്നിധിയിൽ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനാണ് പുരസ്‌കാരം നൽകിയത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി മുഖ്യാതിഥിയായി. കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് എം. മാധവൻകുട്ടി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. സ്വാമി സന്മയാനന്ദ സരസ്വതി, ആഞ്ഞം മധുസൂദനൻ നമ്പൂതിരി, ജി.കെ. ഗോപാലകൃഷ്ണൻ, എ. രാധാകൃഷ്ണൻ, ജയറാം ആലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച വിദ്യാർത്ഥികൾക്ക് ഉപഹാരവും വിദ്യഭ്യാസ ധനസഹായവും വിതരണം ചെയ്തു. ശ്രീഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ സഹകരണത്തോടെ പരമേശ്വരൻ എമ്പ്രാന്തിരി അനുസ്മരണ സമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.