bjp
ബി.ജെ.പി കൃഷിഭവനിലേക്ക് നടത്തിയ മാർച്ച് ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: ബി.ജെ.പി കൂർക്കഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ കർഷക വഞ്ചനക്കെതിരെ കൃഷിഭവനിലേക്കു മാർച്ച് നടത്തി. മാർച്ച് ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗങ്ങളായ പി.വി. ഷാജി, ബിനോയ്, പുഷ്ക്കരൻ കാക്കനാട്, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അനിൽ പോലുക്കര, ഗോപു, സജീവൻ, ജയമോഹൻ, പവിൻ പ്രഭുസ്, സോംദേവ് രാജൻ, സെൽവൻ എന്നിവർ സംസാരിച്ചു.