തൃശൂർ: കേരഫെഡ് മുഖേന 2013 മുതൽ പച്ചത്തേങ്ങ സംഭരിക്കുന്ന അക്കൗണ്ടന്റുമാർക്കും കാഷ്വൽ ലേബർമാർക്കും നാളികേര സംഭരണം പുനരാരംഭിക്കുമ്പോൾ തുടർന്നും ജോലി നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പച്ചത്തേങ്ങ സംഭരണ തൊഴിലാളി യൂണിയൻ എച്ച്. എം.എസ്. സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. തുച്ഛമായ വേതനത്തിന് തൊഴിൽ ചെയ്ത് വന്ന ഇവരുടെ ജീവനോപാധി നിഷേധിക്കരുതെന്നും പുതിയ സംവിധാനത്തിൽ ജീവനക്കാരെ നിയമിക്കുമ്പോൾ ഇവർക്ക് മുൻഗണന നൽകണമെന്നും യൂണിയൻ ഭാരവാഹികളായ യൂജിൻ മോറേലി, നീലിയോട്ട് നാണു എന്നിവർ ആവശ്യപ്പെട്ടു.