ഇരിങ്ങാലക്കുട: ബസ്സിടിച്ച് ബൈക്ക് യാത്രക്കാരനായി കരൂപ്പടന്ന സ്വദേശി വേലപറമ്പിൽ രാമകൃഷ്ണന്റെ മകൻ കൃഷ്ണ ലാൽ (39) മരിച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെ കോണത്തുകുന്ന് കൊടയ്ക്കാപറമ്പിലാണ് അപകടം നടന്നത്. ഇടിച്ച ബസ് നിർത്താതെ പോയി. ഗുരുതര പരുക്കേറ്റ കൃഷ്ണ ലാലിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരിച്ചു.