ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആരംഭിച്ച പറചൊരിയൽ വഴിപാട് നിറുത്തിവച്ചു. ക്ഷേത്രം തന്ത്രിയുടെ എതിർപ്പിനെ തുടർന്നാണ് പറ ചൊരിയൽ നിറുത്തിവച്ചത്. പറചൊരിയൽ വഴിപാട് നിറുത്തിവയ്ക്കണമെന്ന് കാണിച്ച് മുഖ്യതന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് കഴിഞ്ഞ ദിവസം ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്ക് കത്ത് നൽകിയിരുന്നു. പുതിയ വഴിപാട് തന്റെ അറിവോടെയല്ലെന്നും ഉടനെ നിറുത്തിവയ്ക്കണമെന്നും കാണിച്ചാണ് കത്ത് നൽകിയിരുന്നത്. ഇതേത്തുടർന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് നേരിട്ട് തന്ത്രിയുടെ വീട്ടിൽ ചെന്ന് കണ്ട് വഴിപാട് നിറുത്തിവയ്ക്കുന്നതായി അറിയിക്കുന്ന കത്ത് തന്ത്രിക്ക് കൈമാറുകയായിരുന്നു.