kda-obit-haridas-40
ഹരിദാസ്

കൊടകര: വഴിയമ്പലത്ത് യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പാറേക്കാട്ടുകര ചാഴിക്കുളം വീട്ടിൽ നാരായണന്റെ മകൻ ഹരിദാസ് (40) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. വഴിയമ്പലം കപ്പേള വഴിയിൽ ശക്തി നഗറിൽ വെച്ചാണ് കുഴഞ്ഞ് വീണത്. ഉടനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു. മകൻ: ആദിത്യൻ.