തൃശൂർ: ജില്ലാ തുടർവിദ്യാഭ്യാസ കലോത്സവം സെപ്തംബർ 21, 22 തീയതികളിൽ തൃശൂരിൽ നടത്തും. ജില്ലാ സാക്ഷരതാ സമിതി യോഗത്തിന്റേതാണ് തീരുമാനം. ആദിവാസി പിന്നാക്ക തീരദേശമേഖലയിലെ നിരക്ഷരതാ നിർമ്മാജ്ജന പ്രവർത്തനം ഊർജ്ജിതമാക്കാനും അതിനായുളള വിവിധ പദ്ധതികൾ കാര്യക്ഷമമാക്കാനും യോഗം തീരുമാനിച്ചു. സാക്ഷരതാ പദ്ധതികളായ തീരദേശ സാക്ഷരതാ പദ്ധതി (അക്ഷര സാഗരം),​ പട്ടിക വർഗ്ഗ സാക്ഷരതാ പദ്ധതി (സമഗ്ര),​ പട്ടിക ജാതി സാക്ഷരതാ പദ്ധതി (നവചേതന),​ ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതി (ചങ്ങാതി),​ ട്രാൻസ്‌ജെൻഡേഴ്‌സ് തുടർ വിദ്യാഭ്യാസ പദ്ധതി എന്നിവയാണ് നടപ്പിലാക്കുക...