തൃശൂർ ; ജില്ലാ കളക്ടറായി എസ്. ഷാജഹാൻ ഇന്ന് രാവിലെ 9.30ന് ചുമതലയേൽക്കും. സഹകരണ വകുപ്പ് രജിസ്ട്രാർ ആയിരിക്കെയാണ് തൃശൂർ ജില്ലാ കളക്ടറാവുന്നത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയാണ്. സോഷ്യോളജിയിലും ബിസിനസ് മാനേജ്‌മെന്റിലും ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം 2006ൽ എറണാകുളം ജില്ലയിൽ ഡെപ്യൂട്ടി കളക്ടറായി ജോലിയിൽ പ്രവേശിച്ചു.

2016 ൽ തൃശൂർ ജില്ലയിൽ ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറായിരിക്കെയാണ് ഐ.എ.എസ് ലഭിച്ചത്. തുടർന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ, നോർക്ക ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചു. പിതാവ്: ബി. ഷംസുദ്ദീൻ ആലപ്പുഴ, എറണാകുളം ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്നു. മാതാവ്: പി.എ. റഹീമ ബീവി. ഭാര്യ: ജസീന. മക്കൾ: ആമേൻ, റൈഹാൻ...