എരുമപ്പെട്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെള്ളറക്കാട് പനക്കൽ ബെന്നി (44) ആണ് മരിച്ചത്. വെള്ളറക്കാട് ആദൂർ റോഡിന് മുന്നിൽ വെച്ച് ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ആദൂർ റോഡിലേക്ക് തിരിയുകയായിരുന്ന ബെന്നി സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബെന്നി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേഷനിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒമ്പതോടെ മരിച്ചു. എരുമപ്പെട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: ആനി. മക്കൾ: നിയ, നിധിൻ.