arest-photo
ഡിനോയ്(39)

പുതുക്കാട്: ആമ്പല്ലൂർ സ്വദേശിനിക്ക് വിവാഹ വാഗ്ദാനം നൽകി അഞ്ച് ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും കൈകലാക്കുകയും പീഡിപ്പിക്കുകയും ചെയ്ത വിരുതനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു . ചാലക്കുടി എലിഞ്ഞിപ്ര കെൻസ് ഗാർഡനിൽ തെക്കേത്തല വീട്ടിൽ ഡിനോയാണ് (39) അറസ്റ്റിലായത്.

വിവാഹബന്ധം വേർപെടുത്തിയ വിദേശത്ത് ജോലിയുള്ള മദ്ധ്യവയസ്‌കയാണ് തട്ടിപ്പിന് ഇരയായത്. ഡിനോയിയുടെ ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞാണ് പണവും സ്വർണ്ണവും വാങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ഫേസ് ബുക്ക് വഴിയാണ് ഡിനോയ് സ്ത്രീയെ പരിചയപെട്ടത്. മൂന്നുമുറിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഡിനോയുടെ വീട് വളഞ്ഞാണ് പൊലീസ് പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ എസ്.പി. സുധീർ, എസ്.ഐ കെ.ഒ. പ്രദീപ് , എ.എസ്.ഐമാരായ ജോഫി ജോസ്, കെ.എൻ സുരേഷ്, പൊലീസുകാരായ ജോയി, സുധീഷ്, കിഷോർ ചന്ദ്രൻ, സി.എ ഷാജു, ടി.ബി സുമേഷ്, ജിൻ റോ എന്നിവരാണ് അറസ്റ്റ്‌ ചെയ്തത്..