തൃശൂർ: ഭരണ സിരാകേന്ദ്രമായ സിവിൽ സ്‌റ്റേഷനെ പച്ചപ്പ് അണിയിക്കുന്ന 'ഹരിതാഭം സിവിൽ സ്‌റ്റേഷൻ ' പദ്ധതിയുടെ ഭാഗമായി വൃക്ഷതൈ നട്ട് കളക്ടർ ടി.വി.അനുപമ തൃശൂരിനോട് യാത്ര പറഞ്ഞു. അയ്യന്തോൾ പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു വൃക്ഷതൈ നട്ടത്. കളക്ടർ എന്ന നിലയിൽ അവസാന പരിപാടിയാണ് ഈ ചടങ്ങെന്നും തൈ നട്ട് തൃശൂരിനോട് യാത്ര പറയാൻ സാധിച്ചതിൽ സന്തോഷവും നന്ദിയും ഉണ്ടെന്നും കളക്ടർ പറഞ്ഞു. മക്കോട്ടുദേവ, ചാമ്പ എന്നീ തൈകളാണ് നട്ടത്. ഡിവിഷൻ കൗൺസിലർ എ. പ്രസാദ് ആദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ. ശ്രീകുമാർ, അയ്യന്തോൾ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഇസ്മയിൽ ഷെരീഫ്, നിർമല കോൺവെന്റ് ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് ആൻ, പ്രസ് ക്ലബ് സെക്രട്ടറി എം.വി. വിനീത, ഷാജു ചേലാട്ട്, കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ് ലയ രാജേഷ്, സെക്രട്ടറി സുനിത വിനു, ടാസ ക്ലബ് പ്രസി‌ഡന്റ് ആർ. മണികണ്ഠൻ, അയ്യന്തോൾ ദേശം പുലിക്കളി സെക്രട്ടറി ശ്രീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.