ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ ടൗൺഹാളിലെ കിച്ചൻ ബ്ലോക്കിൽ ഒളികാമറ സ്ഥാപിച്ചെന്ന പരാതിയിൽ ടെമ്പിൾ പൊലീസ് കേസെടുത്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈലജ ദേവനാണ് കഴിഞ്ഞ ദിവസം ടെമ്പിൾ പൊലീസ് ഇൻസ്‌പെക്ടർ സി. പ്രേമാനന്ദകൃഷ്ണന് പരാതി നൽകിയത്. ടൗൺഹാളിന് പുറകിൽ കുടുംബശ്രീ പ്രവർത്തകർ ഉപയോഗിക്കുന്ന സ്ഥലത്താണ് കഴിഞ്ഞ ദിവസം കാമറ സ്ഥാപിച്ചതായി കണ്ടെത്തിയത്. ഈ കാമറ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പ്രാഥമിക പരിശോധനയിൽ ഇത് ഡമ്മി കാമറയാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. എന്നാൽ ഇതിൽ വീഡിയോ റെക്കാഡ് ചെയ്യാനുള്ള സംവിധാനമുണ്ടോ എന്ന് പരിശോധിക്കാനായി സൈബർ സെല്ലിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. ടൗൺഹാൾ പരിസരത്ത് നിന്നും പല സാധനങ്ങളും മോഷണം പോകുക പതിവാണത്രെ. ഇതിന് തടയിടാൻ മോഷണം നടത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാനായി കാമറയുടെ മാതൃക വാങ്ങി സ്ഥാപിച്ചതാണെന്നാണ് നഗരസഭയുമായി ബന്ധപ്പെട്ടവർ പറയുന്നത്...