തൃശൂർ: പ്രവാസി വ്യവസായിയുടെ ആത്മഹത്യക്ക് ഉത്തരവാദിയായ ആന്തൂർ നഗരസഭാദ്ധ്യക്ഷ പി.കെ. ശ്യാമളക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിന് മുന്നിൽ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിരോധ കൂട്ടായ്മ കെ.പി.സി.സി ജനറൽ സെക്രട്ടറി സജി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. അനിൽ അക്കര എം.എൽ.എ,​ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ, ജോസഫ് ചാലിശ്ശേരി, ജോസ് വള്ളൂർ,​ ടി.യു. രാധാകൃഷ്ണൻ, എൻ.കെ. സുധീർ, ടി.വി. ചന്ദ്രമോഹൻ, ഐ.പി. പോൾ, രാജൻ പല്ലൻ, എം.പി. വിൻസെന്റ്, സി.ബി. ഗീത തുടങ്ങിയവർ പങ്കെടുത്തു.