marachakku-pravarthanam

മരച്ചക്കിന്റെ പ്രവർത്തനം കാണാനെത്തിയ എടക്കഴിയൂർ ആർ.പി കിഡ്‌സ് ആർപീസ് ജൂനിയർ സ്‌കൂളിലെ വിദ്യാർത്ഥികൾ

ചാവക്കാട്: മരച്ചക്കിന്റെ പ്രവർത്തനം അറിയുന്നതിനും നേരിൽ കാണുന്നതിനും താമരയൂരിലെ തൈക്കാട്ടിൽ സോമുവിന്റെയും മോഹനന്റെയും വീട് തേടി ചാവക്കാട് എടക്കഴിയൂർ ആർ.പി കിഡ്‌സ് ആർപീസ് ജൂനിയർ സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും എത്തി. അദ്ധ്യാപകരായ ഷാനി ഗഫൂർ, സുനിത, ലക്ഷ്മി എന്നിവർ നേതൃത്വം നൽകിയ ഈ യാത്ര കുട്ടികൾക്ക് ഏറെ പുതുമകൾ സമ്മാനിച്ചു.