ചാവക്കാട്: കടപ്പുറം പഞ്ചായത്തിലുള്ള അഞ്ചങ്ങാടിയിൽ 31.2.1985ൽ പണികഴിച്ച ദുരിതാശ്വാസ കേന്ദ്രം കാടുകയറി നശിക്കുന്നു. വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി മാറേണ്ട ദുരിതാശ്വാസ കേന്ദ്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയിൽ വർഷങ്ങളായി നശിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷങ്ങളുടെ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ അറ്റകുറ്റപണി നടത്തുന്നതിൽ വന്ന വീഴ്ചയാണ് കെട്ടിടം നശിക്കാൻ കാരണമായിരിക്കുന്നത്. മാറി മാറി വരുന്ന എം.എൽ.എമാരും എം.പിമാരും കാട്ടുന്ന അനാസ്ഥയാണ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമായതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. വർഷക്കാലം തുടങ്ങി കടൽക്ഷോഭം ആരംഭിച്ചപ്പോഴാണ് ആശ്വാസ കേന്ദ്രത്തിന്റെ കുറവ് ജനങ്ങൾ മനസ്സിലാക്കിയത്.