prathishta-chadangu
ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപുറം ശ്രീകുമാരമംഗലം സമുദായം ക്ഷേത്രത്തിൽ നടന്ന പ്രതിഷ്ഠാ ദിന ചടങ്ങ്

കയ്പ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപുറം ശ്രീകുമാരമംഗലം സമുദായം ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഇന്ന്. മൂന്ന് ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തി, ക്ഷേത്രം മേൽശാന്തി ചാണശേരി സരിൻ ശാന്തി എന്നിവരാണ് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. നവഗ്രഹ പ്രതിഷ്ഠ, രക്ഷസ്സ് പ്രതിഷ്ഠ, ദുർഗ്ഗാദേവി പ്രതിഷ്ഠ , നാഗദൈവങ്ങൾക്ക് ആയില്യപൂജ എന്നിവ നടന്നു. ഇന്ന് രാവിലെ പ്രതിഷ്ഠാ ദിന ചടങ്ങുകൾ നടക്കും...