തൃശൂർ ; കേന്ദ്രസർക്കാരിന്റെ ബഡ്ജറ്റ് ജില്ലയ്ക്കും ഏറെ നിരാശ പകരുന്നതാണെന്ന് വിലയിരുത്തൽ. അടിസ്ഥാന വികസനത്തിനും റെയിൽവേയ്ക്കും പ്രഖ്യാപിച്ച ബഡ്ജറ്റ് തുകയിൽ എത്രത്തോളം ജില്ലയ്ക്ക് ലഭിക്കുമെന്ന് പറയാറായിട്ടില്ലെന്ന് ടി.എൻ. പ്രതാപൻ എം.പി പറഞ്ഞു. കേരളത്തെ സംബന്ധിച്ച് ഏറെ നിരാശ പകരുന്നതാണ് ബഡ്ജറ്റെന്നും പ്രതാപൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന ഗുരുവായൂരിനും ജില്ലയിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ടും പ്രത്യേക പരാമർശങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയും അസ്തമിച്ചു. ബഡ്ജറ്റിന് മുമ്പ് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്ക് എം.പിമാർ പ്രധാന ആവശ്യങ്ങൾ കാട്ടി കത്ത് നൽകിയിരുന്നെങ്കിലും ഇതൊന്നും തന്നെ പരിഗണിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു...