kevin
എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർത്ഥികൾ കെവിനുള്ള ചികിത്സാ സഹായം കൈമാറുന്നു.

എരുമപ്പെട്ടി: കെവിന് ചികിത്സാ സഹായ ഹസ്തവുമായി എരുമപ്പെട്ടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളെത്തി.1987 -88 വർഷത്തെ 10 സി ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ ഓർമ്മകളിൽ ഒരുപൂക്കാലം എന്ന വാട്ട്സ് ആപ് കൂട്ടായ്മയാണ് കെവിന് ചികിത്സാ സഹായവുമായി എത്തിയത്. എരുമപ്പെട്ടി പതിയാരം മുരിങ്ങത്തേരി വീട്ടിൽ ലിയോൺ ബീന ദമ്പതികളുടെ മകനാണ് പത്ത് വയസുള്ള കെവിൻ. ഇരു വൃക്കകളും തകരാറിലായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെവിന് വൃക്ക മാറ്റി വച്ചാൽ മാത്രമേ ജീവൻ നില നിറുത്താൻ കഴിയുകയുള്ളൂ. പതിനഞ്ച് ലക്ഷം രൂപയാണ് ഇതിനാവശ്യമായി വരുന്നത്. എരുമപ്പെട്ടിയിൽ നടന്ന ചടങ്ങിൽ ചികിത്സാ സഹായ ഫണ്ട് ചെയർപേഴ്‌സൺ റോസിപോൾ ധനസഹായം ഏറ്റുവാങ്ങി. കൂട്ടായ്മ ഭാരവാഹികളായ പി.പി. രാജൻപീറ്റർ, എ.എസ് രവീന്ദ്രൻ, ടി.പി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.