വടക്കാഞ്ചേരി: മണലിത്തറയിലുണ്ടായ മരപ്പട്ടികളുടെ കൂട്ടമരണത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ. കാനിയൻ ഡിസ്റ്റബർ വൈറസ് ബാധ മൂലമാണ് മരപ്പട്ടികൾ ചത്തതെന്നും മനുഷ്യരിലേക്ക് ഈ വൈറസ് പകരാൻ സാദ്ധ്യതയില്ലെന്നും അധികൃതർ അറിയിച്ചു. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് ഇത് പടരാൻ സാദ്ധ്യതകളേറെയാണെന്നും ആവശ്യത്തിന് പ്രതിരോധ വാക്‌സിൻ കരുതലുണ്ടെന്നും അധികൃതർ പറഞ്ഞു. പാലക്കാട് റീജ്യണൽ ഡിസീസ് ഡയഗ്നോസിസിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവിദഗ്ദ്ധരുടെ പ്രതികരണം. വൈറസ് ബാധ തടയുന്നതിനായി മരപ്പട്ടികളുടെ ജഡം ദ്രുതഗതിയിൽ സംസ്‌കരിക്കുന്നതിനുള്ള നടപടികളും അധികൃതർ സ്വീകരിച്ചു...