esaf-
ചീഫ് വിപ്പായി നിയമിതനായഅഡ്വ. കെ. രാജന് ഇസാഫ്‌ സ്‌മോൾ ഫിനാൻസ് ബാങ്ക് ആസ്ഥാനത്ത്‌ നൽകിയ സ്വീകരണത്തിൽ ഇസാഫ്‌ സഹസ്ഥാപകയും ഇസാഫ്‌ കോഓപ്പറേറ്റീവ്‌ ചെയർമാനുമായ മെറീനപോൾ മെമെന്റോ നൽകിആദരിക്കുന്നു. ഇസാഫ്‌സ്‌മോൾ ഫിനാൻസ്ബാങ്ക് എം.ഡിയും സി.ഇ ഒയുമായ കെ. പോൾ തോമസ് സമീപം.

മണ്ണുത്തി: കേരള സർക്കാർ ചീഫ് വിപ്പായി നിയമിതനായ അഡ്വ. കെ. രാജൻ എം.എൽ.എയ്ക്ക് ഇസാഫ്‌ സ്‌മോൾ ഫിനാൻസ് ബാങ്ക് ആസ്ഥാനത്ത്‌ സ്വീകരണം നൽകി. മണ്ണുത്തിയിലുള്ള ഇസാഫ് ഭവനിൽ ചേർന്ന സമ്മേളനത്തിൽ ഇസാഫ്‌ സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് അദ്ധ്യക്ഷനായിരുന്നു. ഇസാഫ്‌ കോ- ഓപറേറ്റീവ്‌ ചെയർമാൻ മെറീന പോൾ, ചീഫ് വിപ്പ് അഡ്വ. കെ. രാജന് മെമെന്റോ നൽകി ആദരിച്ചു. കെ. പോൾ തോമസ് അഡ്വ. കെ. രാജനെ പൊന്നാടയണിയിച്ചു. ഇസാഫ്‌ സ്‌മോൾ ഫിനാൻസ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ എ.ജി. വറുഗീസ്, ജോർജ്ജ്‌ തോമസ് എന്നിവർ പ്രസംഗിച്ചു.