kda-obit-ramakrishan-83
ദേശീയ പാത കൊടകരയിൽ സ്ഥാപിച്ച ദിശാബോർഡ് ചെരിഞ്ഞ നിലയിൽ

കൊടകര: ദേശീയപാത കൊടകരയിൽ റോഡിന് കുറുകെ സ്ഥാപിച്ച കൂറ്റൻ ദിശാബോർഡ് ചെരിഞ്ഞത് അപകട ഭീഷണി ഉയർത്തുന്നതായി പരാതി. അപകടങ്ങളിലും കാലപഴക്കത്തിലും നശിച്ച ദേശീയപാതയോരങ്ങളിൽ സ്ഥാപിച്ചിരുന്ന നിരവധി ദിശാബോഡുകൾ പുനസ്ഥാപിക്കാനും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്. നാലുവരിപാതയിലെ ചാലക്കുടിയിലേക്ക് പോകുന്ന ലൈനിനുമുകളിൽ സ്ഥാപിച്ച പ്രാദേശിക സ്ഥലങ്ങളുടെയും തലസ്ഥാനത്തേക്കുമുള്ള സൂചനാ ബോർഡാണ് ഒരു വശം ചെരിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്നത്. ഉയരത്തിൽ ഭാരം കയറ്റിയ വാഹനം തട്ടിയാണോ ദിശാബോർഡിന് കേടുപാട് സംഭവിച്ചതെന്നറിയാൻ പ്രദേശത്ത് സിസിടിവിയില്ലെന്നും സംഭവം അന്വേഷിക്കുമെന്നും ബന്ധപ്പെട്ട ടോൾ പ്ലാസ അധികൃതർ അറിയിച്ചു. ദേശീയ പാതയിൽ നിന്ന് കൊടകരയലേക്ക് തിരിയുന്നിടത്ത് സ്ഥാപിച്ച ബോർഡിൽ വലത്തോട്ട് തിരിഞ്ഞ് പോകുന്ന പ്രധാന സ്ഥലമായ മാളയുടെ പേരില്ലാത്തത് യാത്രക്കാരെ വലക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.