ചാവക്കാട്: പൊലീസിനെ ആക്രമിച്ച കേസിൽ യുവാവിന് നാലു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ഉത്തരവിട്ടു. ചാവക്കാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായിരുന്ന എ.കെ. സുരേന്ദ്രനെ ആക്രമിച്ച കേസിൽ ഒരുമനയൂർ ഇല്ലത്തുപള്ളി മേപ്പുറത്ത് ശ്രീരാജിനെയാണ് ശിക്ഷിച്ചത്.

2015 ജൂൺ ആറിന് വൈകീട്ട് 5.30 നായിരുന്നു സംഭവം. ചാവക്കാട് മെഹന്തി സിൽക്സിന് സമീപം രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘട്ടനം നടക്കുന്ന വിവരത്തെ തുടർന്ന് എസ്.ഐ വി.എസ്. രാമചന്ദ്രനോടൊപ്പം സംഭവസ്ഥലത്തേക്ക് പോയതായിരുന്നു സുരേന്ദ്രൻ. പ്രതി ശ്രീരാജിന്റെ ആക്രമണത്തിൽ സി.പി.ഒ എ.കെ. സുരേന്ദ്രന്റെ കൈ ഒടിഞ്ഞിരുന്നു. പിഴ സംഖ്യയായ പതിനായിരം രൂപ പരിക്ക് പറ്റിയ സുരേന്ദ്രന് നൽകാനും വിധിയിലുണ്ട്...