തൃശൂർ: തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും വയോധികനെ കൂട്ടിക്കൊണ്ടു പോയി മയക്കി പണവും ആഭരണവും കവർന്നതായി പരാതി. കുന്നംകുളം സ്വദേശി സുധാകരന്റെ (55) രണ്ടര പവന്റെ മാലയും അര പവന്റെ മോതിരവും മൊബൈൽ ഫോണും നാലായിരം രൂപയുമാണ് കവർന്നത്. അബോധാവസ്ഥയിലായിരുന്ന ഇയാളെ മാരാർ റോഡിൽ വഴിയോരത്തു നിന്നുമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്.
പൊലീസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാൾക്ക് ബോധം വന്നിട്ടില്ല. കോട്ടയം നെടുംകണ്ടം പോളിടെക്‌നിക്കിൽ മകളുടെ അഡ്മിഷൻ ആവശ്യത്തിനായി സ്റ്റാൻഡിൽ എത്തിയതായിരുന്നു ഇയാൾ. ബസ് എത്താൻ വൈകുന്നതിനിടെ ഒരാൾ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന മകൾ പറയുന്നു. മകളെ സ്റ്റാൻഡിൽ നിറുത്തിയായിരുന്നു പോയിരുന്നത്. ഏറെക്കഴിഞ്ഞിട്ടും കാണാതിരുന്നതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. അന്വേഷണത്തിലാണ് മാരാർ റോഡിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന ഇയാളെ കണ്ടെത്തിയത്...