anil-mala
അനിൽ മാളയെ ഉപഹാരം നൽകി ആദരിക്കുന്നു

​മാള:​ സംസ്ഥാന ​​നാടക മത്സരത്തിൽ സംഗീത പുരസ്കാരം രണ്ടാം വട്ടവും കരസ്ഥമാക്കിയ അനിൽ മാളയ്ക്ക് പൂപ്പത്തിയിലെ നാടകാസ്വാദകരുടെ ആദരം. ശങ്കരൻ മേലേടം അദ്ധ്യക്ഷത വഹിച്ചു. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് ഉദ്ഘാടനം ചെയ്തു. നാടക സംവിധായകൻ രാജേഷ് ഇരുളം ഉപഹാരം നൽകി. രമേഷ് ബ്രഹ്മ പൊന്നാടയണിയിച്ചു. നാടക സംഘാടകൻ ഷാജു എടക്കളത്തൂർ, ഗ്രാമീണ വായനശാല പ്രസിഡന്റ് രാജീവ് നമ്പീശൻ, ഉണ്ണി മിക് എന്നിവർ സംസാരിച്ചു..