kesavan
സി.കേശവൻ അനുസ്മരണം എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് തൃശൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ മുൻ തിരുകൊച്ചി മുഖ്യമന്ത്രിയും സ്റ്റേറ്റ് കോൺഗ്രസ് സ്ഥാപക നേതാവും എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സി. കേശവന്റെ 50-ാം ചരമദിനാചരണം ആചരിച്ചു. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ എൻ.വി. രഞ്ജിത്ത് അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ, യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജു, യൂണിയൻ സെക്രട്ടറി ഡി. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം കെ.വി. വിജയൻ സി. കേശവൻ അനുസ്മരണ പ്രസംഗം നടത്തി. യൂത്ത് മൂവ്‌മെന്റ് നേതൃത്വം നൽകുന്ന കൗൺസിലർ മോഹൻകുന്നത്ത്, കെ.ആർ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
യൂണിയൻ കൗൺസിലർ കെ.എ. മനോജ് കുമാർ സ്വാഗതം പറഞ്ഞു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. സന്ദീപ് നന്ദിയും പറഞ്ഞു. യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ വി.ഡി. സുഷിൽകുമാർ, സൈബർ സേന യൂണിയൻ ചെയർമാൻ കെ.വി. രാജേഷ്, ജിതിൻ സദാനന്ദൻ, പ്രവീൺ പെരുന്തുറ (കണ്ണൻ), കെ.എ. മോഹനൻ, വി.പി. സുകേഷ്, പി.ജി. ദർശൻ, പി.ബി. അനൂപ് കുമാർ, സുധീർ നെല്ലങ്കര, രാഹുൽ രാജ്, കെ.എസ്. സുജിത്ത്, വിനേഷ് തയ്യിൽ അനിൽ പൂങ്കുന്നം, എം.ഡി. മുകേഷ് , രാജൻ ഭഗവതിപറമ്പിൽ, കെ.വി. പ്രകാശൻ, ശങ്കർ നെല്ലങ്കര എന്നിവർ നേതൃത്വം നൽകി.