കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി.യോഗം മതിലകം ശാഖയിൽ പുസ്തക വിതരണവും അനുമോദന സമ്മേളനവും എൻഡോവ്മെന്റ് വിതരണവും നടന്നു. ശാഖാ വൈസ് പ്രസിഡന്റ് ഗംഗാധരൻ കരിനാട്ടിന്റെ അദ്ധ്യക്ഷതയിൽ പറപറമ്പിൽ അന്നപൂർണേശ്വരി ക്ഷേത്രം ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.കെ. വിശ്വൻ ഭദ്രദീപം തെളിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സി.ബി. ജയലക്ഷ്മി ടീച്ചർ ഉദ്ഘാടനവും പുസ്തക വിതരണവും നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും സ്കൗട്ടിൽ രാജ്യപുരസ്കാർ പുരസ്കാരം നേടിയവരെയും അനുമോദിച്ചു. ശാഖാ സെക്രട്ടറി കെ.എസ്. സുബിൻ, ഗിരിജാ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.