തൃശൂർ: വാടക കൊടുക്കാൻ നിർവാഹമില്ലാതെ വീട്ടിൽ നിന്നിറങ്ങി കോർപറേഷൻ ഓഫീസിനു മുന്നിൽ വഴിയരികിൽ കഴിഞ്ഞ കുടുംബത്തിന് സഹായവുമായി കൂടുതൽ പേരെത്തുന്നു. ഹരിശങ്കർ എന്ന ബാലൻ, അച്ഛമ്മ തങ്കമണി, അച്ഛൻ മുരളീധരൻ എന്നിവരെ കഴിഞ്ഞ ദിവസമാണ് കളക്ടർ എസ്. ഷാനവാസ് നേരിട്ടെത്തി അവണൂർ കിരാലൂർ വേളക്കോട് കല്യാൺ ജുവല്ലേഴ്‌സ് 'ഭൂമിഗീതം' അപ്പാർട്‌മെന്റ്‌സിൽ പ്രവേശിപ്പിച്ചത്. ഇക്കാര്യം വാർത്തയായതോടെ ഒളരിയിൽ നിന്നുള്ള ലിജോ എന്ന വ്യവസായി ഹരിശങ്കറിന്റെ പുതിയ വീട്ടിലേക്ക് സമ്മാനമായി രണ്ടു കട്ടിലുകളും കുറച്ചു അവശ്യ സാധനങ്ങളും ഇന്നലെ എത്തിച്ചു. കാലിലെ മുറിവ് കാരണം മുരളീധരന് ജോലിക്ക് പോകാൻ പറ്റാത്ത സ്ഥിതിയാണ്. മുമ്പ് പെയിന്റിംഗ് തൊഴിലാളിയായിരുന്ന മുരളീധരൻ ബിരുദധാരിയാണ്...