തൃശൂർ: ജില്ലയിലെ അസിസ്റ്റന്റ് കൃഷി ഓഫീസർമാർ, കൃഷി അസിസ്റ്റന്റുമാർ എന്നിവരെ അകാരണമായി മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റുന്നതിനെതിരെ അഗ്രികൾച്ചറൽ അസിസ്റ്റന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലാ കൃഷി ഓഫീസിന് മുന്നിൽ ധർണ നടത്തി. എ.എ.എ.കെ സംസ്ഥാന പ്രസിഡന്റ് പി.എം നിഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. ജെ.എസ്. അനിൽ കുമാർ, ടി. നാരായണൻ, വി.കെ. മണി, വി. കെ അലക്ഷ്, കെ.കെ. അജേഷ് കുമാർ, ജോഷി മോൻ എന്നിവർ സംസാരിച്ചു...