pazhayanur
പഴയന്നൂർ ഞാറേക്കാട് തങ്കയെ രാമവർമ്മപുരം വൃദ്ധസദനത്തിൽ എത്തിച്ചപ്പോൾ

പഴയന്നൂർ : ആരോഗ്യമന്ത്രിയുടെ ഇടപെടലിൽ വയോധികയ്ക്ക് പുനരധിവാസം. പഴയന്നൂർ എളനാട് പതിമൂന്നാം വാർഡിൽ കരിയാർകോട് വീട്ടിൽ ഞാറക്കോട് കോളനിയിലെ തങ്കയാണ് (62) പരസഹായമില്ലാതെ ദുരിതപൂർണ്ണമായ ജീവിതം നയിച്ചിരുന്നത് ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവരുടെ നിലവിലെ സാഹചര്യം ഉടനടി അന്വേഷിച്ച് അടിയന്തര നടപടി കൈക്കൊള്ളണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്നും സാമൂഹിക നീതി ഓഫീസറായ കെ.ജി . വിൻസെന്റിന് നിർദ്ദേശം നൽകി. രോഗങ്ങൾക്ക് പുറമേ മൂന്ന് സെന്റ് സ്ഥലത്ത് പണി പൂർത്തിയാകാത്ത, ശൗചാലയസൗകര്യം പോലും ഇല്ലാത്ത വീട്ടിലാണ് ഇവർ കഴിഞ്ഞു വന്നിരുന്നത്.

വീട്ടിൽ സ്ഥിരതാമസമില്ലാത്ത മദ്യപാനിയായ മകന്റെ മർദ്ദനവും ദേഹോപദ്രവവും ഏറ്റിരുന്നതായി പറയുന്നു. ഇത് സംബന്ധിച്ച് പലതവണ സ്റ്റേഷനിൽ മകനെ വിളിച്ചു വരുത്തി താക്കീത് ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട റവന്യു ഡിവിഷണൽ ഓഫീസർമാരുടെ ടെക്‌നിക്കൽ അസിസ്റ്റന്റുമാരായ ബിനി സെബാസ്റ്റ്യൻ, മാർഷൽ സി. രാധാകൃഷ്ണൻ, പഴയന്നൂർ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ തങ്കയെ പഴയന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ആരോഗ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം രാമവർമ്മപുരത്തുള്ള സർക്കാർ വൃദ്ധസദനത്തിൽ എത്തിച്ചു. കൂടുതൽ ആരോഗ്യപരിശോധനകൾ ആവശ്യമെങ്കിൽ നടത്തുമെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസർ കെ.ജി. വിൻസെന്റ് അറിയിച്ചു...