ഇരിങ്ങാലക്കുട : തൃശൂർ ക്രൈസ്റ്റ് ഭവനിൽ നടന്ന ചടങ്ങിൽ നല്ല പ്രകൃതി സൗഹൃദ കലാലയത്തിനുള്ള അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് ലഭിച്ചു. അവാർഡ് കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ.ഡി. ഗിരിജയിൽ നിന്നും കോളേജ് മാനേജർ ഫാ. ജേക്കബ്ബ് ഞെരിഞ്ഞാമ്പിള്ളി , ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, വൈസ് പ്രിൻസിപ്പൾ ഫാ. ജോയ് പീണിക്കപറമ്പിൽ, ഫാ.ജോളി ആൻഡ്രൂസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ദേവമാത പ്രൊവിഷ്യാൾ ഫാ. വാൾട്ടർ തേലപ്പിള്ളി, കെസ്സ് സെക്രട്ടറി ഫാ.ജോയ് വട്ടോലി എന്നിവരും സന്നിഹിതരായി..