thakkol-dhanam
സി.പി.എം എടത്തിരുത്തി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലുങ്ങൽ അംബുജാക്ഷിക്ക് നിർമ്മിച്ച വീടിന്റെ താക്കോൽദാനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോൺ നിർവ്വഹിക്കുന്നു

കയ്പ്പമംഗലം: സി.പി.എം എടത്തിരുത്തി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലുങ്ങൽ അംബുജാക്ഷിക്ക് നിർമ്മിച്ച വീടിന്റെ താക്കോൽദാനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോൺ നിർവഹിച്ചു. സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം. അഹമ്മദ് അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ.വി. പീതാംബരൻ, എരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. വി.കെ. ജ്യോതി പ്രകാശ്, ഐ.കെ. വിഷ്ണുദാസ്, മഞ്ജുള അരുണൻ, ഷീന വിശ്വൻ , എ.വി. സതീഷ് , ബൈന പ്രദീപ് എന്നിവർ സംസാരിച്ചു. എട്ട് ലക്ഷം രൂപ ചെലവിട്ട് 680 ചതുരശ്ര അടിയിലുള്ള വീടാണ് നിർമ്മിച്ചിരിക്കുന്നത്.