പുതുക്കാട് : കുറുമാലി പുഴയിൽ നിന്നും വഞ്ചിയിൽ നാളികേരം ശേഖരിക്കവേ പുഴയിൽ വീണ വൃദ്ധനെ യുവാവ് രക്ഷിച്ചു. നന്തിക്കര കൊടവരക്കാരൻ വീട്ടിൽ തങ്കുവിനെ (70) ചെങ്ങാലൂർ, മനയ്ക്കലക്കടവ് പുത്തൻവീട്ടിൽ സുധിയാണ് രക്ഷിച്ചത്. നാളികേരം ശേഖരിക്കുന്നതിനിടെ ബാലൻസ് നഷ്ടപെട്ടാണ് വഞ്ചി മുങ്ങിയത്. പുഴയിൽ വീണ തങ്കുവിന് അപസ്മാരം കൂടി വന്നതോടെ മുങ്ങിത്താണു

സുധി നാളികേരം ഒഴുകി വരുന്നത് കണ്ട് അന്വേഷിച്ചെത്തുകയായിരുന്നു. അപ്പോഴേക്കും അവശനിലയിലായ തങ്കുവിനെ പുഴയിൽ നിന്നും കരയ്ക്കു കയറ്റി പ്രാഥമിക ചികിത്സ നൽകി, തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ശാന്തിനഗറിൽ ഓട്ടോ ഡ്രൈവറാണ് സുധി. തങ്കു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.