കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി.യോഗം പൊയ്യ ശാഖയുടെ വാര്‍ഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എൻ പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു.

ശാഖയുടെ റിപ്പോര്‍ട്ടും, കണക്കും സെക്രട്ടറി മുരുകൻ കെ പൊന്നത്ത് അവതരിപ്പിച്ചു. യൂണിയൻ കൗൺസിലർ ഷുബിലകുമാർ റിട്ടേണിംഗ് ഓഫീസറായി. ഭാരവാഹികളായി കെ.എൻ. പരമേശ്വരൻ (പ്രസിഡന്റ്), വി.എൻ. ഷാജി (വൈസ് പ്രസിഡന്റ്), സി.കെ. സമൽരാജ് (സെക്രട്ടറി ), മുരുകൻ കെ പൊന്നത്ത് (യൂണിയൻ കമ്മിറ്റി അംഗം), വി.എസ്. സജീവൻ, പി.കെ. പ്രകാശൻ പള്ളിയിൽ, കെ.കെ. സുരേഷ്, കെ.ഡി. വിപിൻ, വി.എസ്. മനോജ്, കെ.എം. ജിനൻ, കെ.കെ. സുനിൽ, കെ.പി. ബിജോയ്, പി.കെ. ശിവാനന്ദൻ, ദീപ്തി പ്രദീപ്, സതി സുബ്രഹ്മണ്യൻ( കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു. മുരുകൻ കെ പൊന്നത്ത് സ്വാഗതവും വി. എൻ. ഷാജി നന്ദിയും പറഞ്ഞു.

..