jithesharrest
arrest

കുന്നംകുളം: സഹോദരന്റെ ഭാര്യയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ശല്യം ചെയ്യുകയും ചെയ്ത ഭര്‍ത്തൃ സഹോദരന്‍ അറസ്റ്റില്‍. കുന്നംകുളം അകതിയൂര്‍ നോങ്ങല്ലൂര്‍ ദേശത്ത് കൊട്ടിലിങ്ങൽ വീട്ടില്‍ ജിതേഷിനെയാണ് (33) കുന്നംകുളം എ.സി.പി ടി.എസ് സിനോജും സംഘവും അറസ്റ്റ് ചെയ്തത്. മിശ്ര വിവാഹിതയായ സഹോദരന്റെ ഭാര്യയെ ജിതേഷ് സ്ഥിരമായി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമേ സ്വന്തം അച്ഛനെ മര്‍ദ്ദിക്കുന്നതും പതിവാണ്. യുവതി നല്‍കിയ പരാതിയില്‍ എ.സി.പി നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഡ്രൈവറായ ജിതേഷിനെതിരെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ അഞ്ചിലധികം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.