തൃശൂർ: ദർശനം, രാഷ്ട്രമീമാംസ, ചരിത്രം, കല, സാഹിത്യം എന്നിവയെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിന് സംസ്‌കാര പഠനകേന്ദ്രം ആരംഭിക്കാൻ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മാസത്തിൽ ഒന്നു വീതം നടക്കുന്ന പഠന പരമ്പരയിൽ വിദ്യാർത്ഥികൾ, പ്രഭാഷകർ, കലാസാഹിത്യ പ്രതിഭകൾ, അദ്ധ്യാപകർ എന്നിവർക്ക് പങ്കെടുക്കാം.
മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. 14ന് രാവിലെ പത്തിന് തൃശൂർ പരിസരകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ സി.പി. നാരായണൻ സംസ്‌കാര പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യും.
യൂണിറ്റ് സമ്മേളനങ്ങൾ 31ന് മുമ്പായി നടത്താനും തീരുമാനിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ഡോ. സി. രാവുണ്ണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. എം.എൻ. വിനയകുമാർ, സംസ്ഥാന സെക്രട്ടറി സി.ആർ. ദാസ്, അഡ്വ.വി.ഡി. പ്രേമപ്രസാദ്, യു.കെ. സുരേഷ് കുമാർ, കെ.എസ്. സുനിൽകുമാർ, ടി.ആർ. പ്രകാശൻ, ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.
സംസ്‌കാര പഠനകേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് 9447995636, 9947478856 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.