മാള: കുരുവിലശേരി സർവീസ് സഹകരണ ബാങ്കിന്റെ പ്രധാന ഓഫീസിൽ അഗ്നിബാധ. രാവിലെ ബാങ്ക് തുറന്നപ്പോഴാണ് കത്തിയനിലയിൽ കണ്ടത്. ബാങ്ക് തുറന്നപ്പോഴേക്കും തീ ശമിച്ചിരുന്നു. ബാങ്കിന്റെ കമ്പ്യൂട്ടർ അടക്കമുള്ള സംവിധാനങ്ങളും ചില രേഖകളുമാണ് കത്തിയിട്ടുള്ളതെന്നാണ് നിഗമനം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സംശയം. ബാങ്ക് തുറന്നപ്പോൾ പുകയും കരിയും നിറഞ്ഞ അവസ്ഥയിലായിരുന്നു. സംഭവം അറിഞ്ഞ് മാളയിൽ നിന്ന് അഗ്നിശമന സേനയെത്തിയെങ്കിലും അഗ്നിബാധ പൂർണമായിരുന്നു. പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സൂചന. സംഭവം അറിഞ്ഞ് നിരവധി പേരാണ് ബാങ്കിലെത്തിയത്...