ഓൺലൈൻ രജിസ്ട്രേഷൻ
തൃശൂർ ആരോഗ്യശാസ്ത്ര സർവകലാശാല ആഗസ്റ്റ് 22 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ് സി, എം.എൽ.ടി ഡിഗ്രി റഗുലർ / സപ്ലിമെന്ററി (2010 ,2012 ,2015 & 2016 സ്‌കീം) പരീക്ഷയ്ക്ക് എട്ടു മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ ഇരുപത്തിയഞ്ചു വരെയും, 315 രൂപ സൂപ്പർ ഫൈനോടെ മുപ്പതു വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
മൂന്നാം വർഷ എം.എസ്.സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റഗുലർ, സപ്ലിമെന്ററി പരീക്ഷയ്ക്ക് പത്തു മുതൽ 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ 26 വരെയും, 315 രൂപ സൂപ്പർ ഫൈനോടെ ഓഗസ്റ്റ് ഒന്ന് വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി പതിനെട്ടിനകം അപേക്ഷിക്കണം.
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.