food

ചാവക്കാട്: ബസ് സ്റ്റാൻഡിനടുത്തുള്ള ബേക്കറിയിൽ നിന്നും വാങ്ങിയ ഷവർമ്മയിൽ പുഴുവെന്ന് പരാതി. അഞ്ചങ്ങാടി സ്വദേശിനിയായ വീട്ടമ്മ കഴിഞ്ഞ ദിവസം വൈകിട്ട് ചാവക്കാട് ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ബേക്കറിയിൽ നിന്നും പാർസലായി വാങ്ങിയ ഷവർമ്മയിലാണ് പുഴുവിനെ കണ്ടെത്തിയതായി പറയുന്നത്. ഇതോടെ വീട്ടമ്മയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തി. വിവരം അറിഞ്ഞ് ചാവക്കാട് നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതരെത്തി കടയിൽ പരിശോധന നടത്തി. പുഴുവുമായി സാദൃശ്യമുള്ള ഇറച്ചിയുടെ കഷണമാണ് പുഴുവെന്ന് തെറ്റിദ്ധരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വാദം. ഇതോടെ ചാവക്കാട്ടെ ബേക്കറിയിൽ നിന്നും വാങ്ങിയ ഷവർമ്മയിൽ പുഴു കണ്ടെത്തിയെന്ന വിവരം ഫോട്ടോ സഹിതം സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.