ഗുരുവായൂർ: ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല്യ പ്രശ്‌നത്തിന്റെ പരിഹാരക്രിയകളുടെ ഭാഗമായി ദേവസ്വം ജീവനക്കാരുടെ കൂട്ടപ്രാർത്ഥനയും കാണിക്ക സമർപ്പണവും നാളെ നടക്കും. രാവിലെ ശീവേലിക്ക് ശേഷം കൊടിമരച്ചുവട്ടിൽ നിന്ന് പ്രാർത്ഥനയ്ക്കുശേഷം ഉരുളിയിൽ പട്ടുവച്ച് അതിലാണ് കാണിക്ക സമർപ്പണം നടത്തുക. ഒരോ ജീവനക്കാരനും കഴിവിന് അനുസരിച്ചാണ് കാണിക്ക സമർപ്പിക്കുക. ദേവസ്വത്തിലെ എല്ലാ ജീവനക്കാരും പ്രാർത്ഥനയിലും കാണിക്ക സമർപ്പണത്തിലും പങ്കെടുക്കണമെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് മുഖ്യ ദൈവജ്ഞഞനായി കഴിഞ്ഞ വർഷമാണ് ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്‌നം നടന്നത്. ഇതിന്റെ പരിഹാരക്രിയകൾ നടന്നുവരുന്നുണ്ടെങ്കിലും ദൈവജ്ഞൻ നിർദേശിച്ച പലകാര്യങ്ങളും ഇതുവരെയും തുടങ്ങിയിട്ടില്ല.