ചേലക്കര: അകാരണമായി ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ ഒന്നിക്കുന്നു. ചേലക്കര റൂട്ടിലൂടെ ഓട്ടം നടത്തുന്ന ചില സ്വകാര്യ ബസുകളാണ് പ്രത്യേക കാരണങ്ങളില്ലാതെ ഞായറാഴ്ച ഓട്ടം മുടക്കുന്നത്. തൃശൂരിൽ നിന്നും തിരുവില്വാമല, എളനാട് ഭാഗത്തേക്കുള്ള ബസുകൾ മിക്കവാറും ഞായറാഴ്ച ഓട്ടം മുടക്കുന്നുണ്ട്.

ചേലക്കര, ഷൊർണ്ണൂർ ബസുകളും, ചേലക്കരയിൽ നിന്നും തോട്ടേക്കോട്, കുറുമല, വട്ടുളി, എളനാട്, പുലാക്കോട്, വടക്കുംകോണം, ചേലക്കോട് ഭാഗങ്ങളിലേക്കുള്ള ബസുകളിൽ ഭൂരിഭാഗവും ഞായറാഴ്ച ഓടുന്നത് അപൂർവമാണെന്ന് പരാതിയുണ്ട്. വൈകിട്ടത്തെ ട്രിപ്പ് സ്ഥിരമായി മുടക്കുന്ന ബസുകളുമുണ്ട്. ഇതുമൂലം പലപ്പോഴും യാത്രയ്ക്കായി ഓട്ടോറിക്ഷയെയും ടാക്‌സി കാറുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് പലരും.

അകാരണമായി ഓട്ടം മുടക്കുന്ന ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കണമെന്നും യാത്രാക്ലേശത്തിനു പരിഹാരമുണ്ടാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പെരുവഴിയിലാകുന്ന പ്രദേശങ്ങൾ

തിരുവില്വാമല

എളനാട്

ചേലക്കര

ഷൊർണൂർ

തൊട്ടേക്കോട്

കുറുമല

വട്ടുളി

എളനാട്

പുലാക്കോട്

വടക്കുംകോണം

ചേലക്കോട്