ചാലക്കുടി: കുറ്റിക്കാട് ഫാർമേഴ്‌സ് സഹകരണ ബാങ്കിൽ പ്രസിഡന്റിനെതിരെയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ്. എൽ.ജെ.ഡിയിലെ എം.സി. ആന്റണിക്കെതിക്കെതിരെയാണ് കോൺഗ്രസിലെ ബോർഡ് അംഗങ്ങൾ നോട്ടീസ് നൽകിയത്. വൈസ് പ്രസിഡന്റ് സോണി വർഗീസ് അടക്കം ആറു പേരാണ് അവിശ്വാസ നോട്ടീസിൽ ഒപ്പു വച്ചത്. നേരത്തെ പ്രസിഡന്റ് എം.സി. ആന്റണിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ നോട്ടീസ് നൽകിയിരുന്നു. ഇതിൽ എട്ടുപേരാണ് ഒപ്പുവച്ചത്. എൽ.ജെ.ഡി - കോൺഗ്രസ് കൂട്ടുകെട്ടിൽ വർഷങ്ങളായി ബാങ്ക് ഭരണ സമിതി പ്രവർത്തിച്ചു വരികയായിരുന്നു. എൽ.ജെ.ഡി, എൽ.ഡി.എഫിന്റെ ഘടകകക്ഷിയായതാണ് ഇവിടെയും ഭരണ പ്രതിസന്ധിക്കിടയാക്കിയത്.