തൃപ്രയാർ: നാട്ടിക ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംഗമം ആർ.ഡി.സി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഡി. നീലകണ്ഠൻ അദ്ധ്യക്ഷനായി. കേരളവർമ്മ കോളേജ് റിട്ട. പ്രൊഫസർ ഡോ. രാജേശ്വരി കുഞ്ഞമ്മ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ദ്യശ്യ എം.ആർ, ശ്രീന ഇ.എം, പി.ടി.എ പ്രസിഡന്റ് സുഖദാസ് എന്നിവർ സംസാരിച്ചു.