തൃശൂർ: ലോകത്തെ സർഗാത്മകമായി എങ്ങനെ പുനഃസൃഷ്ടിക്കാം എന്നതായിരുന്നു വിക്ടർ ജോർജ്ജ് ചിത്രങ്ങളിലൂടെ കാണിച്ചു തന്നതെന്ന് സംഗീത നാടക അക്കാഡമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിക്ടർ ജോർജ് അനുസ്മരണവും കേരള പത്രപ്രവർത്തക ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാള മനോരമ അസി. എഡിറ്റർ ബി. ജ്യോതികുമാർ അനുസ്മരണപ്രഭാഷണം നിർവഹിച്ചു. പ്രസിഡന്റ് കെ. പ്രഭാത് അദ്ധ്യക്ഷനായി. കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. പദ്മനാഭൻ, സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി എൻ. ശ്രീകുമാർ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ. സേതുമാധവൻ, ജില്ലാ സെക്രട്ടറി എം.വി. വിനീത, വൈസ് പ്രസിഡന്റ് റിസിയ ബാബു എന്നിവർ സംസാരിച്ചു.