പാവറട്ടി: മഴ ശക്തമായതിനെ തുടർന്ന് ഇടിയഞ്ചിറ റഗുലേറ്ററിനു മുന്നിലെ വളയംകെട്ട് മറിഞ്ഞ് വെള്ളം പുഴയിലേക്ക് ഒഴുകിയത് ആശങ്ക പടർത്തി. ഒഴുക്ക് ഇനിയും ശക്തമായാൽ വളയം കെട്ട് തള്ളിപോകാനും സാധ്യത ഉണ്ട്. ശക്തമായ ഒഴുക്കിനെ തുടർന്ന് മുല്ലശ്ശേരി കനാലിൽ വെള്ളം ഉയർന്നതാണ് വളയം കെട്ട് മറിഞ്ഞ് വെള്ളം പുഴയിലേക്ക് ഒഴുക്കാൻ ഇടയായത്. വേലിയേറ്റ സമയത്ത് തിരിച്ച് പുളിവെള്ളം
കനാലിലേക്ക് കയറാനും സാധ്യത ഏറെയാണ്.
എളവള്ളി പഞ്ചായത്ത് കുടിവെള്ള പദ്ധതിയേയും നെൽക്കൃഷിയേയും പുള്ളി വെള്ള ഭീഷിണി സാരമായി ബാധിക്കും. സംഭവത്തിന്റെ ഗൗരവം
അറിഞ്ഞ് വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പത്മിനി, മുൻ പ്രസിഡന്റ് രതി എം ശങ്കർ, പഞ്ചായത്ത് അംഗങ്ങളായ
കെ.വി. വേലുകുട്ടി, അഷറഫ് തങ്ങൾ, സെക്രട്ടറി പി.സുജാത എന്നിവർ സ്ഥലം സന്ദർശിച്ച് ഇറിഗേഷൻ വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി.
........................................
ഉപ്പ് വെള്ളം കയറാതിരിക്കാൻ ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെട്ട് ശക്തമായ നടപടി സ്വീകരിക്കും. ആശങ്കപെടേണ്ട കാര്യമില്ല.
- പി.കെ. പത്മിനി (വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ്)