തൃശൂർ: നവീകരിച്ച നെഹ്‌റു പാർക്ക് നാളെ പൊതുജനങ്ങൾക്കായി സമർപ്പിക്കും. അമൃത് പദ്ധതി പ്രകാരം മൂന്നുകോടി രൂപ ചെലവിട്ടാണ് നവീകരണം. ആവാസവ്യവസ്ഥ നിലനിറുത്തി കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് രൂപകൽപ്പനയെന്ന് മേയർ അജിത വിജയൻ വിശദീകരിച്ചു. മാനസിക ഉല്ലാസത്തിനും വിനോദത്തിനും എത്താവുന്ന ഇടമായി പാർക്കിനെ മാറ്റും. കളിയുപകരണങ്ങൾ അടക്കം തുരമ്പു പിടിച്ചു നശിച്ച നിലയിലായിരുന്നു പാർക്ക്. മുതിർന്നവർക്ക് പ്രവേശന ഫീസുണ്ടാകും.
നാളെ വൈകീട്ട് അഞ്ചിനു മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നടത്തും. സൈക്കിൾ ട്രാക്ക് ടി.എൻ. പ്രതാപൻ എം.പിയും ഓപ്പൺ ജിംനേഷ്യം ഉപകരണങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി. മോഹനനും, പുതിയ കളിയുപകരണൾ ജവഹർ ബാലഭവൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ പി. കൃഷ്ണൻകുട്ടിയും ഉദ്ഘാടനം ചെയ്യും. അർബൻ ഇൻഫ്രാസ്ട്രക്ചർ വിദഗ്ദ്ധൻ എൻ. രാഹുൽ റിപ്പോർട്ട് അവതരിപ്പിക്കും.
പാർക്കിൽ പുതിയത്
സൈക്കിൾ ട്രാക്ക്
ജോഗിംഗ് ട്രാക്ക്
ഓപ്പൺ ജിംനേഷ്യം
കളിയുപകരണങ്ങൾ