തൃശൂർ: ദേശീയ പാത തകർന്നതിൽ പ്രതിഷേധിച്ച് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുതിരാൻ തുരങ്കമുഖത്തേക്ക് മാർച്ച് നടത്തി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പീച്ചി എസ്.ഐ: വിപിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത് നീക്കി. വഴുക്കുംപാറയിൽ നിന്നാരംഭിച്ച മാർച്ചിന് ശേഷം കുതിരാൻ തുരങ്കമുഖത്തെ റോഡാണ് ഉപരോധിച്ചത്. എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ഡി.സി.സി സെക്രട്ടറി പാളയം പ്രദീപ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, പാണഞ്ചേരി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, ജോസ് പാലൂക്കാരൻ, അനിൽ തട്ടേക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.