cogress-prathishetham
കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂർ പഞ്ചായത്താഫീസിനു മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ

കാട്ടൂർ: കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള വികസന വിരുദ്ധതയ്ക്കെതിരെയും വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്ജിനെതിരെയും കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റി കാട്ടൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.എസ്. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എ.എസ്. ഹൈദ്രോസ് അദ്ധ്യക്ഷനായി. ധീരജ് തേറാട്ടിൽ, ആനി ആന്റണി, കദീജ മുംതാസ്, അമീർ തൊപ്പിയിൽ, മുർഷിദ് എന്നിവർ സംസാരിച്ചു.